കോഴിയിറച്ചിയുടെ വില കൂട്ടാന്‍ സമ്മതിച്ചുവെന്ന വാദം അടിസ്ഥാന രഹിതം : തോമസ് ഐസക്ക്

0
106


കോഴിയിറച്ചിയുടെ വില കൂട്ടാന്‍ സമ്മതിച്ചുവെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 170 രൂപയും ജീവനുള്ള കോഴിയ്ക്ക് 115 രൂപയും നിശ്ചയിക്കാന്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നാണ് സമിതിയുടെ പത്രക്കുറിപ്പിലെ അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ ചര്‍ച്ച നടക്കുകയോ വില ഉയര്‍ത്താന്‍ സമ്മതിക്കുകയോ ചെയ്തിട്ടില്ല. ജീവനുള്ള കോഴിയ്ക്ക് 87 രൂപയും ഇറച്ചിയ്ക്ക് 158 രൂപയുമാണ് നേരത്തെ ധാരണയായത്. ഇതിനു മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here