ജയിലില്‍ ഗ്രേറ്റ് ഫാദര്‍ കണ്ടു രസിക്കണ്ട, ദിലീപിനും സഹപ്രതികള്‍ക്കും സിനിമാ വിലക്ക്

0
254


ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്‌ബോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവരെ സെല്ലില്‍ നിന്നും പുറത്തിറക്കാതിരുന്നത്.

അവധി ദിനമായ ഞായറാഴ്ച സബ്ജയിലിലെ തടവുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയായിരുന്നു. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു ജയിലിലെ സിനിമാപ്രദര്‍ശനം. ദിലീപ് കഴിയുന്ന രണ്ടാംസെല്ലിനോട് ചേര്‍ന്നുളള വരാന്തയിലാണ് ടിവി വെച്ചിരുന്നത്.സെല്ലിലെ ദിലീപിന്റെ സഹതടവുകാര്‍ ഉള്‍പ്പെടെയുളളവര്‍ സിനിമ കാണാന്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ട് ജയിലിലെത്തിയ ദിലീപ് രാത്രിയും ഞായറാഴ്ച പകലുമായി ഉറക്കത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here