തമിഴ് മാധ്യമത്തില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച പ്രവര്‍ത്തിക്കെതിരെ കേരള വനിതാ കമ്മിഷന് രംഗത്ത്. ഇതില്‍ നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷന്‍സ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷന് കത്തയച്ചു.
കേസില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന് കത്തയച്ചിരിക്കുന്നത്.