ദിലീപിന്റെ ജാമ്യം നിഷേധം: സമാന സ്വഭാവമുള്ളവര്‍ക്കുള്ള മുന്നറിയിപ്പെന്ന് കോടതി

0
95

ദിലീപിനു ജാമ്യം നിഷേധിച്ചത് സമാന സ്വഭാവം ഉള്ളവര്‍ക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.

പ്രതിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഗുരുതര സ്വഭാവം ഉള്ളതാണ്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ടാണ് കോടതി ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിതെന്നും വിധിപകര്‍പ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിലും പ്രതിയുടെ സാന്നിധ്യം ആവശ്യമുള്ളതിനാലും, സമാനമനസ്‌ക്കര്‍ക്ക് ഗൗരവമായ സന്ദേശം നല്‍കുന്നതിനുവേണ്ടിയും പ്രതിക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ ലളിതമായി കാണാന്‍ നിര്‍വാഹമില്ല. അതിനാല്‍ പരാതിക്കാരന് ജാമ്യം നല്‍കാന്‍ തയാറല്ല എന്നും കോടതി പറയുന്നു.

കൂടാതെ ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here