നടി ആക്രമിക്കപെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കോടതി ഇന്ന് തന്നെ ജാമ്യാപേക്ഷ പരിഗണിക്കും എന്നാണു ദിലീപിന്റെ അഭിഭാഷകന് പ്രതീക്ഷിക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപിന്റെ അഭിഭാഷകനായ അഡ്വ.രാംകുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
പോലീസ് ജാമ്യത്തെ എതിര്‍ക്കും. ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകള്‍ കൂട്ടിയിണക്കുന്ന നടപടികളിലായിരുന്നു ഞായറാഴ്ച പോലീസ് സംഘം. കൂടുതല്‍ അറസ്റ്റിന് തിരക്കുകൂട്ടുന്നില്ല. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെ രഹസ്യമൊഴി കാലടി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയെ കണ്ടിട്ടേയില്ലെന്നാണ് ദിലീപ് അവകാശപ്പെട്ടിരിക്കുന്നത്.