നടിയുടെ ചിത്രം വെളിവാക്കിയ തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിത കമ്മീഷന്‍

0
126

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിതാ കമ്മീഷനും തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിതാ കമ്മീഷന്‍ കത്തയച്ചു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയര്‍പെഴ്സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും കേരള വനിത കമ്മീഷന്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. സംഭവത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്‍കിയ വാര്‍ത്തകളില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങളോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here