നടിയെ ആക്രമിച്ച കേസ്: മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തു

0
57

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എം.എല്‍.എ. മാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എംഎല്‍എ ഹോസ്റ്റലിലെത്തിയായിരുന്നു മൊഴിയെടുപ്പ്.

കേസിലെ മുഖ്യപത്രിയായ പള്‍സര്‍ സുനി ഒരു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണ സംഘം മുകേഷിനോട് എന്താണ് ചോദിച്ചറിഞ്ഞതെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ എന്നിവയെക്കുറിച്ചാണ് പോലീസ് ചോദിച്ചറിഞ്ഞെന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here