നടിയെ വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ്

0
156

യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ സുനില്‍ കുമാറി (പള്‍സര്‍ സുനി) നെതിരെ പുതിയ കേസ്. 2011 നവംബറില്‍ മറ്റൊരു നടിയെ വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്ന് പരാതി നല്‍കിയിരുന്നില്ല. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. സുനില്‍ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്.

എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ഇവിടെ നിന്ന് വാനില്‍ കയറ്റി കുമ്പളത്തെ റമദാ ഹോട്ടലില്‍ കൊണ്ടു ഇറക്കി വിടുകയായിരുന്നു. വാഹനം ദിശമാറി സഞ്ചരിച്ചപ്പോള്‍ നടി ചിത്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയെയും ഭര്‍ത്താവിനെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ സുനി, നടിയെ ഹോട്ടലില്‍ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. ഈ നടിക്കൊപ്പം മറ്റൊരു നടി കൂടി വരുന്നുണ്ടെന്ന് സുനി അറിഞ്ഞിരുന്നു. പക്ഷെ, യുവ നടി യാത്ര റദ്ദാക്കുകയായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുനിയ്‌ക്കെതിരെ പുതിയ കേസ്. 2011ല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here