നൈജീരിയയില്‍ ചാവേര്‍ആക്രമണം: 10 പേര്‍ മരിച്ചു

0
81

നൈജീരിയയില്‍ ചാവേര്‍ആക്രമണം: 10 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയില്‍ മുസ്ലിം ആരാധനാലയത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനകള്‍ക്ക് എത്തിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

വനിത ചാവേറാണ് ആരാധാനാലയില്‍ ആക്രമണം നടത്തിയതെന്നാണ് ദൃസാക്ഷികള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിള്‍ പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ബോക്കോഹറാം ഭീകരരാണു ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here