പാകിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഹയാതാബാദ് മേഖലയിലാണ് ഇന്നു രാവിലെ ആക്രമണമുണ്ടായത്.
പാക് സുരക്ഷാ സേനയായ ഫ്രണ്ടിയര്‍ കോണ്‍സ്റ്റബുലറിയുടെ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
സുരക്ഷാ സേനാഗംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്. സുരക്ഷ സേനയുടെ അകമ്പടി വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.