പാക് അതിര്‍ത്തിയില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ

0
81

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇന്ത്യ. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ. ഭട്ട് ടെലിഫോണിലാണ് ഇന്ത്യയുടെ ശക്തമായ നിലപാട് അറിയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സേന ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും ഭട്ട് വ്യക്തമാക്കി.

പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയതിനു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. ജവാനും പ്രദേശവാസിയായ ഒമ്പതു വയസുള്ള കുട്ടിയും പാക്ക് ആക്രമണത്തില്‍ മരിച്ചിരുന്നു. പാക്കിസ്ഥാനാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here