മുംബൈ വിമാനത്താവളത്തിൽ നിന്ന്​ ലഷ്​​കർ ഭീകരൻ പിടിയിൽ

0
113

ഒമ്പതു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ലഷ്കര്‍ ത്വയിബ്ബ തീവ്രവാദി പിടിയില്‍. ഉത്തര്‍പ്രദേശ്, മഹാരാഷട്ര സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ നടത്തിയ സംയുക്ത ഓപറേഷനിലാണ് സലിം ഖാനെന്ന ഭീകരനെ പിടികൂടിയത്.ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂര്‍ സ്വദേശിയാണ് പിടിയിലായ സലീം ഖാന്‍. 2008ല്‍ രാംപുരില്‍ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച കേസില്‍ രണ്ട് ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. പാകിസ്താനിലെ മുസാഫര്‍ബാദില്‍ വെച്ച് ഇവര്‍ക്ക് പരിശീലനം നല്‍കിയെന്ന് പറയപ്പെടുന്നയാളാണ് സലീം ഖാന്‍. തുടര്‍ന്ന് 2008 ല്‍ ഇയാള്‍ക്കെതിരെ മഹാരാഷ്ട്ര- ഉത്തര്‍പ്രദേശ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫൈസാബാദില്‍ അറസ്റ്റിലായ പാകിസ്താന്‍ ഐ.എസ് ഏജന്റ് അഫ്താബിന്റെ ഇടനിലക്കാരനായിരുന്നു സലിം ഖാന്‍. ഇയാള്‍ അഫ്താബിന് ഫണ്ട് കൈമാറിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സലീം ഖാനെ ചോദ്യം ചെയ്യുന്നതിനായി മഹാരാഷ്ട്ര എ.ടി.എസിന് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here