കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗമായ വെങ്കയ്യ, നിലവില്‍ നഗരവികസനമന്ത്രിയാണ്. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗര്‍ റാവുവിനെയാണ് പരിഗണിച്ചത്.
മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 18ആണ് നോമിനേഷന് നല്‍കാനുള്ള അവസാന ദിവസം. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും.