സംസ്ഥാന പ്രോസിക്യൂഷന് ഡയറക്ടറായി എസ്.ഷഫീഖ് റഹ്മാനെ നിയമിച്ചു. കായംകുളം സ്വദേശിയായ അദ്ദേഹം എറണാകുളത്ത് ചുമതലയേറ്റു. മലപ്പുറം,ആലപ്പുഴ ജില്ലകളില്‍ പ്രോസിക്യൂഷന് ഡപൃൂട്ടി ഡയറക്ടറായിരുന്നു. രാമങ്കരി, ഹരിപ്പാട്, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളില്‍ എപിപി യായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കായംകുളം കോളേജില്‍ സൂപ്രണ്ടായിരുന്ന സിത്താരയില്‍ ഷംസുദ്ദീന്റെ മകനാണ്. ആരോഗ്യവകുപ്പില്‍ ഇഎന്‍ടി സ്പെഷലിസ്റ്റ് ഡോ.മെഹറുന്നിസ ഭാരൃയും വിദ്യാര്‍ഥികളായ ഫാരിസ് റഹ്മാന്, ബിന്യാമിന് എന്നിവര്‍ മക്കളുമാണ്.