സെന്‍കുമാറിന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം: ഐജി ശ്രീജിത്ത് അന്വേഷിക്കും

0
94


മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് കൈമാറി. അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. അതിനിടെ, വിവാദ അഭിമുഖം നടത്തിയ സമകാലികമലയാളം വാരിക റിപ്പോര്‍ട്ടറുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും.

ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ നടത്തിയ മോശം പരാമര്‍ശങ്ങളും വാരിക പൊലീസിന് കൈമാറിയ ശബ്ദരേഖയടങ്ങിയ മൊബൈല്‍ഫോണിലുണ്ട്. ഈ ശബ്ദരേഖ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറും. മുസ്‌ളിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഭിമുഖം കഴിഞ്ഞദിവസം വാരികയുടെ ഓണ്‍ലൈന്‍ പതിപ്പ് പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികളിലാണ് ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് സെന്‍കുമാറിനും വാരിക പ്രസാധകനുമെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here