സെന്‍കുമാറിന് ഇടക്കാല ജാമ്യം

0
90


മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

കേസില്‍ അറസ്റ്റ് ചെയ്താലുടന്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതിയില്‍ സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കേസിനു കാരണം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വാരികയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here