സ്പീകര്‍ക്ക് അത്യപ്തി: പി.ടി തോമസിന്റെ മൊഴിയെടുത്തില്ല

0
72

സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് പി.ടി തോമസ് എം.എല്‍.എയുടെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാണ് സ്പീക്കരുടെ അതൃപ്തിക്ക് കാരണമായത്.

ഇന്ന് ഉച്ചയ്ക്ക് അന്‍വര്‍ സാദത്ത്, മുകേഷ് എന്നീ എം.എല്‍.എമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് സ്പീക്കര്‍ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴി എടുത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ചോദിച്ചു.

മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കര്‍ ആരാഞ്ഞു. ഇത് അന്വേഷിക്കാന്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം പി.ടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന നിബന്ധന അറിയിച്ചത്.

വടക്കന്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. ഇതുമായി സംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഡിജിപിയെ അതൃപ്തി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21ന് പി.ടി തോമസിന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here