സ്വാശ്രയ മെഡിക്കല്‍ ഫീസ്: പുതുക്കിയ ഫീസില്‍ പ്രവേശനം നടത്താമെന്ന് ഹൈക്കോടതി

0
76


സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച് ഹൈക്കോടതി. എന്നാല്‍, സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കോടതി റദ്ദാക്കിയില്ല.

കൂടാതെ നിലവിലുള്ള ഫീസ് ഘടനയില്‍ താല്‍കാലികമായി പ്രവേശനം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. എം.ബി.ബി.എസ് സീറ്റിന് അഞ്ചു ലക്ഷം രൂപ നിശ്ചിത തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. നിലവിലെ നടപടികളെ ചോദ്യംചെയ്ത് ഹര്‍ജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കുന്നതിന് എതിര്‍പ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പുതുക്കിയ ഫീസ് ഘടന പ്രകാരം എം.ബി.ബി.എസ് സീറ്റിനു ഫീസ് 50000 രൂപ കുറച്ച് അഞ്ചു ലക്ഷമാക്കിയിരുന്നു. എന്‍.ആര്‍.ഐ സീറ്റില്‍ നിലവിലെ 20 ലക്ഷം ഫീസ് തുടരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബി.ഡി.എസ് സീറ്റിന് 2.9 ലക്ഷം രൂപയായി വര്‍ധിച്ചു. ആറ് ലക്ഷം രൂപയാണ് എന്‍.ആര്‍.ഐ സീറ്റിനു നല്‍കേണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here