അച്ഛന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മകന് മരിച്ചു. ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പിതാവ് അച്ചന്‍കുഞ്ഞുമായുള്ള തര്‍ക്കത്തിനിടെ ബിനുവിന് വെടിയേറ്റത്.
മദ്യപിച്ചെത്തിയ അച്ചന്‍കുഞ്ഞ് ഇളയസഹോദരന്റെ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ തടസം പിടിക്കുകയും വീണ്ടും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അടുക്കളയില്‍ ഒളിപ്പിച്ചു വച്ച നാടന്‍ തോക്ക് കൊണ്ട് അച്ചന്‍കുഞ്ഞ് മകനെ വെടിവയ്ക്കുകയായിരുന്നു.
ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് അച്ചന്‍കുഞ്ഞ് വെടിവെച്ചത്.