അമര്‍ജിത് സാദാ…ഒട്ടും സാധാരണമല്ലാതെ കുഞ്ഞുങ്ങളെ കൊല്ലുന്ന യുവ സൈക്കോകില്ലര്‍

0
7422

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സൈക്കോ കില്ലർ എന്നാണ് ക്രൈം റെക്കോര്‍ഡ്സുകളില്‍ അമര്‍ജീത് സാദാ അറിയപ്പെടുന്നത്..എട്ടു വയസില്‍ എട്ടുമാസക്കാരിയായ സ്വന്തം സഹോദരി ഉള്‍പ്പടെ മൂന്നു പിഞ്ചു ജീവനുകള്‍ കവര്‍ന്നെടുത്തതാണ് അമര്‍ജീത് ഇന്ത്യന്‍ ക്രിമിനല്‍ ഹിസ്റ്ററിയില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. വയലിലേക്ക്‌ എടുത്തുകൊണ്ടു പോയി ഇഷ്ടിക കൊണ്ട് തലയ്ക്കിടിച്ചു സ്വന്തം സഹോദരി (8 മാസം),കുടുബത്തിലെ ഒരു കുട്ടി (6മാസം),അയൽ വീട്ടിലെ കുട്ടി(6മാസം) എന്നിവരെയാണ് എട്ടു വയസുകാരനായ അമര്ജീത് കൊന്നു തള്ളിയത്.

2006ൽ ആണ് ഈ കൊലപാതകങ്ങൾ അരങേറുന്നത്. സ്വന്തം കുടുബത്തിലെ ആറു മാസം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ആദ്യ ഇര.കുറച്ചു മാസങ്ങൾക്കു ശേഷം എട്ടു മാസം പ്രായമുള്ള സ്വന്തം അനിയത്തിയെ..ഈ രണ്ടു കൊലപാതകങ്ങളും വീട്ടുകാർക്കും മറ്റും അറിയാമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം.ഈ കുട്ടികളെ അടുത്തുള്ള വയലിൽ കൊണ്ടുപോയി ഇഷ്ടിക കൊണ്ടു തലക്കടിച്ച് കൊല്ലുകയായിരന്നു. ഇതു ഒരു മടിയുമില്ലാതെ വീട്ടുകാരോടു പറയുകയും മറവുചെയ്ത സ്ഥലം കാണിച്ചു കൊടുക്കുക്കയും ചെയ്തു..ഇത് അവർ പുറത്തറിക്കാതെ രഹസ്യമാക്കിവക്കുകയും ചെയ്തു..മന്ത്രവാദവും മറ്റുമായി കുറച്ചു നാളുകൾ തള്ളിനീക്കി..ഈ ശാന്തതക്ക് കുറച്ചേ ആയുസ്സുണ്ടായൊള്ളൂ..വളരെ കുറച്ച്..

അവന്റെ അടുത്ത ഇര കുഷ്ബൂ എന്ന 6 മാസം പ്രായമുള്ള കൂട്ടിയായിരുന്നു.ജോലി കഴിഞ്ഞു വന്ന അമ്മ ചുൻചുൻ ദേവിയുടെ കരച്ചിൽ കേട്ടാണ് ഗ്രാമവാസികൾ ഓടി എത്തുന്നത്. എല്ലാവരും കുഞ്ഞിനെ തിരഞ്ഞിറങ്ങി.കൂടെ അമർ ജീത്തും..ആദ്യത്തെ മരണങ്ങളിലെ ദുരൂഹതകൾ..അതു ഗ്രാമവാസികളിൽ സംശയം ഉണ്ടാക്കിയിരുന്നു..വീട്ടുകാർ അമർജീത്തിനെ ഒളിപ്പിച്ചു..അതിലൂടെ ഗ്രാമവാസികളുടെ സംശയം ഉറപ്പായി കഴിഞ്ഞിരുന്നു..അവർ അമർജീത്തിനെ കൈയ്യോടെ പിടികൂടി..മുന്‍ കേസുകള്‍ പോലെ തന്നെ ഒരു ചെറു ചിരിയോടെ അവൻ ആ കുഞ്ഞിനെ കുഴിച്ചു മൂടിയ സ്ഥലവും ചോര പുരണ്ട ഇഷ്ടികയും കാണിച്ചു കൊടുത്തു..പോലീസിനെ വിളിക്കാൻ ഒട്ടു വൈകിയില്ല…

പേര് :- അമർജീത്ത് സാദാ,വയസ്സ്:- 8,സ്ഥലം:- ബിഹാർ/മുഷ്ഹാരി
ഇരകൾ:- 3
ജനനം:-1998

പോലീസുകാരോടും വളരെ സഹകരണഭാവത്തിലായിരുന്നു..കൊന്ന വിധവും മറ്റും അവൻ വിവരിച്ചു..ഒരു കൂസലും ഇല്ലാതെ..ഓരോ ഉത്തരത്തിനു ശേഷം ഒരു ചിരിയും പിന്നെ ഒരു ബിസ്‌കറ്റും അവൻ ആവിശ്യപ്പെടും..’he talk less but smiles a lot’ …ഈ കേസ് അന്വേഷിച്ച പോലീസ് ഓഫീസർ ശത്രുഖ്‌ൻ കുമാര്‍ ഇങ്ങനെയാണ് അമര്‍ജീത്തിനെ ഓര്‍ത്തെടുത്തത്‌. മൂന്നു വർഷത്തെ ജയിൽ വാസം…അതായിരുന്നു അവനു നൽകിയ ശിക്ഷ..അതിനു ശേഷം മാനസ്സീകാശുപത്രിയിലേക്ക്…പതിനെട്ടു വയസ്സുവരെ അവൻ അവിടെ…ആ അശുപത്രിയിൽ…പിന്നെ അവനെ കുറച്ച് ആർക്കും ഒരു അറിവില്ല…ആശുപത്രിയില്‍ നിന്നും ഇറങ്ങിയ അവന്‍ ആദ്യം പേരുമാറ്റുകയാണ് ചെയ്തത്. സമര്‍ജീത് എന്ന പേര് സ്വീകരിച്ചു എന്നു മാത്രമാണ് ഈ കുട്ടി സീരിയല്‍ കില്ലറെക്കുറിച്ചുള്ള അവസാന വിവരം..സ്വന്തം പേരും ഐഡന്റിറ്റിയും മാറ്റി എങ്ങോട്ടോക്കോ മറഞ്ഞു എന്ന് മാത്രം അറിയാം ബീഹാര്‍ പോലീസിന്..

LEAVE A REPLY

Please enter your comment!
Please enter your name here