അര്‍ദ്ധ രാത്രിയില്‍ സിഗരറ്റ് വില കൂട്ടി, ഇനി 33 ശതമാനം നികുതി

0
118

രാ​ജ്യ​ത്ത് അ​ർ​ധ​രാ​ത്രി മു​ത​ൽ സി​ഗ​ര​റ്റി​ന്‍റെ വി​ല വ​ർ​ധി​ക്കും. സി​ഗ​ര​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സെ​സി​ൽ വ​ർ​ധ​ന​വ് വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ല വ​ർ​ധി​ക്കു​ന്ന​ത്. ജി​എ​സ്ടി കൗ​ണ്‍​സി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​റി​യി​ച്ചു.

സി​ഗ​ര​റ്റി​ന് ഇ​പ്പോ​ൾ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 28 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ അ​ഞ്ചു ശ​ത​മാ​നം അ​ഡ് വ​ലോ​റെം സെ​സാ​ണ് കൗ​ണ്‍​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 1000 സി​ഗ​ര​റ്റു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സെ​സ് 485-792 രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സെ​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് 5,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ന​ൽ​കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി വാ​ദി​ക്കു​ന്ന​ത്. മേ​യി​ൽ ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ൽ സി​ഗ​ര​റ്റി​ന്‍റെ പ​ര​മാ​വ​ധി നി​കു​തി 28 ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് അ​ഞ്ചു ശ​ത​മാ​നം സെ​സ് കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here