ബാലഭവനിലെ ആൺ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികൻ പൊലീസ് പിടിയിൽ. കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫിനെയാണ് തിങ്കളാഴ്ചയാണ് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പുരോഹിതനെ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്. വൈദികനെ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ബാലഭവനിലെ കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വൈദികൻ ബാലഭവനിന്റെ ചുമതലയേൽക്കുമ്പോൾ അന്തേവാസികളായി 30 കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷം കുട്ടികൾ പിരിഞ്ഞു പോയതിനെ തുടർന്ന് ബാലഭവന്റെ അടച്ചുപൂട്ടിയിരുന്നു. നാലു കുട്ടികൾ മാത്രമാണ് ബാലഭവനിലേക്ക് വരാൻ തയാറായത്. രണ്ടു കുട്ടികൾ വൈദികനെതിരെ പരാതി നൽകിയത്. മുമ്പ് അന്ധ്രയിൽ പ്രവർത്തിച്ചപ്പോൾ സമാനരീതിയിലെ സംഭവങ്ങൾ ഉണ്ടായെന്നാണ് പൊലീസ് നൽകിയ വിവരം.