ആധാര്‍ കേസ്: 9 അംഗ ബെഞ്ചിന്റെ പരിഗണനക്ക്

0
90

ആധാർ കേസിൽ പൗരന്‍റെ സ്വകാര്യത മൗലികാവശമാണോയെന്നതിനെ കുറിച്ച് വിധിപറയാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയെ ഹനിക്കുമെന്ന പരാതിയിലാണ് കേസ് ഒമ്പതംഗ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടത്. ഈ ബെഞ്ച് സ്വകാര്യത മൗലികാവശമാണോയെന്ന കേസിൽ മുമ്പ് വന്ന രണ്ട് വിധികൾ പരിശോധിക്കും. ഈ വിഷയത്തിൽ 1960ല്‍ ആറംഗങ്ങളുള്ള ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ. ചെലമേശ്വർ, എസ്.എ ബോബ്ഡെ എന്നിവരായിരുന്നു അംഗങ്ങൾ. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. സ്വകാര്യത ആരുടെയും മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. രാജ്യത്തെ ഒരു പൗരനും സ്വകാര്യത മൌലികാവകാശമായോ കണക്കാക്കാനോ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമായോ കണക്കാക്കാനാവില്ലെന്ന വാദം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here