ഇറാന് ആണവ ഉടമ്പടിക്ക് പിന്തുണയുമായി വീണ്ടും യു.എസ്. ഇറാന് രണ്ടുവര്‍ഷമായി ആണവനിര്‍വ്യാപന കരാര്‍ പാലിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു. രണ്ടാംതവണയാണ് യു.എസ് ഇക്കാര്യം ശരിവെക്കുന്നത്. ഉടമ്പടി ലംഘിക്കുന്ന പക്ഷം കൂടുതല്‍ ഉപരോധം ചുമത്തുമെന്നും യു.എസ് ഭീഷണിപ്പെടുത്തി. യു.എസ് തെരഞ്ഞെടുപ്പുകാലത്തെ ഡോണള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലേറിയാല്‍ ഇറാനുമായുണ്ടാക്കിയ ആണവകരാര്‍ റദ്ദാക്കുമെന്നത്. അതില്‍നിന്ന് പിന്നാക്കം പോകുന്ന സമീപനമാണ് ഇപ്പോള്‍ ട്രംപ്ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു ശ്രമിച്ച് മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഇറാനെതിരെ വേണ്ടിവന്നാല്‍ കടുത്ത ഉപരോധങ്ങള്‍ കൊണ്ടുവരുമെന്നും യു.എസ് മുന്നറിയിപ്പുനല്‍കി. അതേസമയം, ട്രംപിേന്റത് കടകവിരുദ്ധമായ പ്രസ്താവനകളാണെന്നും അതെങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ലെന്നും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. എന്നാല്‍ തുറന്ന ചര്‍ച്ചയിലൂടെ ഇറാനും യു.എസും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഇറാനോട് അനുതാപപൂര്‍വം പെരുമാറുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കരാര്‍ പാലിക്കുന്നുണ്ടെന്നത് പരിശോധിച്ചു ബോധ്യെപ്പട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യു.എസ് പരാജയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ആറു രാഷ്ട്രങ്ങളിലെ തലവന്മാര് വിയനയില്‍ യോഗം ചേരുന്നുണ്ട്. 2015ല്‍ വന്‍ശക്തികളുമായി ഒപ്പിട്ട ആണവ കരാര്‍ പ്രകാരം ഇറാന് ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്മാറുന്നതിന് പകരമായി യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നായിരുന്നു ധാരണയിലെത്തിയത്. ഇറാനെതിരായ ഉപരോധം ഇപ്പോഴും നിലനില്‍ക്കുകയാണ്. യു.എന്‍ ഉന്നതതല സമ്മേളനത്തില്‍ ആണവകരാര്‍ സംബന്ധിച്ച വിഷയങ്ങള്‍ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി താന്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ശരീഫ് വ്യക്തമാക്കി.