ആലപ്പുഴ ദേശീയ പാതയോരത്ത് എഐടിയുസി തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടതിനെ ് എസ്.ഡി കോളേജിനു മുന്നിൽ ഇന്റർലോക്ക് കട്ടകൾ പതിക്കുന്ന പണി നിർത്തി വെച്ചു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും സ്ഥലം എം.എൽ.എ യുടെയും പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു ഇവിടെ ഇന്റർലോക്ക് കട്ടകൾ പതിക്കാൻ തീരുമാനിച്ചത്. ഇന്ററലോക്ക് കട്ടകൾ ടിപ്പർ ലോറിയിൽ എത്തിയപ്പോൾ ആണ് എഐടിയുസി തൊളിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്. ലോഡൊന്നിന് 2000 രൂപ വേണമെന്നാണ് തൊഴിലാളികൾ ഉന്നയിച്ചത്. ഗതികെട്ട കരാറുകാർ 1200 രൂപ നൽകാമെന്ന് പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. പണിക്കു വന്ന പതിനഞ്ച് തൊഴിലാളികളെയും എഐടിയുസിക്കാർ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. പണി പാതി വഴിയിലായതോടെ എസ്.ഡി കോളേജിനു മുന്നിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും കരാറുകാരുടെ ആരോപണം തെറ്റാണെന്നും എഐടിയുസി ജില്ലാ സെക്രട്ടറി മോഹൻദാസ് പറഞ്ഞു.