ഒറ്റമാസം കൊണ്ട് 4.62 കോടി രൂപ; നന്ദി പറഞ്ഞ് കൊച്ചി മെട്രോ

0
68

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൊച്ചി മെട്രോയ്ക്ക് ആദ്യമാസം യാത്രാക്കൂലി ഇനത്തില്‍ ലഭിച്ചത് 4,62,27,594 രൂപ. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകള്‍ വരെ മെട്രോയില്‍ യാത്ര ചെയ്തു. വെറും 20,000 പേര്‍ യാത്ര ചെയ്ത ദിവസവും ഉണ്ടായിരുന്നുവെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു.

പ്രതിദിനം ശരാശരി 47,646 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ആയിരുന്നു യാത്രക്കാര്‍ കൂടുതല്‍. മറ്റു ദിവസങ്ങളിലെ ശരാശരി യാത്രക്കാരുടെ എണ്ണം 20,000 ആണ്. യാത്രക്കാരുടെ സഹകരണത്തിനും പ്രോത്സാഹനത്തിനും കെഎംആര്‍എല്‍ നന്ദി പറഞ്ഞു. മെട്രോയും പരിസര പ്രദേശങ്ങളും വൃത്തിയായും കേടുപാടുകള്‍ ഇല്ലാതെയും സൂക്ഷിച്ചതിനും കെഎംആര്‍എല്‍ ജനത്തിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here