ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നെഴ്സുമാര്‍ക്ക് പകരം നേഴ്സിങ് വിദ്യാര്‍ഥികളെ നിയോഗിക്കാനുള്ള കണ്ണൂര്‍ കളക്ടറുടെ ഉത്തരവ് തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്.
ഇത് പലരീതിയിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും, ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജയരാജന് പറഞ്ഞു.
കളക്ടറുടെ ഉത്തരവില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും, ഉത്തരവ് പിന്‍വലിക്കാന്‍ കളക്ടര്‍ തയ്യാറായിരുന്നില്ല. പകരം എല്ലാ നേഴ്സിങ് വിദ്യാര്‍ഥികളെയും സേവനത്തിന് നിയോഗിക്കാം എന്നത് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ മാത്രം നിയോഗിച്ചാവല് മതി എന്ന് തിരുത്തിയിരുന്നു.
എങ്കിലും ഒരു കോളേജില്‍ നിന്ന് പോലും വിദ്യാര്‍ഥികള്‍ സേവനത്തിന് എത്തിയില്ല. വിദ്യാര്‍ഥികള്‍ ഒന്നടങ്കം ഇപ്പോള്‍ ഒരു സമരത്തിന്റെ വക്കിലാണ്. വിവിധ നേഴ്സിങ് സ്കൂളുകളിലെ വിദ്യാര്‍ഥികളും സമരം ചെയ്യുന്ന നേഴ്സുമാരും ചേര്‍ന്ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.