കഥ ഇന്റര്‍വെല്‍ ആകുന്നേയുള്ളൂ : പള്‍സര്‍; റിമാന്‍ഡ്‌ നീട്ടി

0
142

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നു വരെയാണ് സുനിലിന്റെ റിമാന്‍ഡ് നീട്ടിയത്. അങ്കമാലി കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ സുനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു. ‘കഥ പകുതിയേ ആയിട്ടുള്ളൂ’ എന്നാണ് കേസിനെപ്പറ്റി സുനില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു.

അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. നടന്‍ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യുന്നത്. തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.

അതേസമയം, കൊച്ചിയില്‍ നേരത്തെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here