കുമരകത്തെ ദിലീപിന്റെ ഭൂമി കയ്യേറ്റം അന്വേഷിക്കാൻ ഉത്തരവ്

0
134

ദിലീപ് കുമരകത്ത് ഭൂമി കൈയ്യേറിയ  ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ റവന്യുമന്ത്രി ഉത്തരവിട്ടു. കോട്ടയം ജില്ലാ കളക്ടറോടാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ നൂറ്റിതൊണ്ണൂറാം സർവേ നമ്പറിൽ പുറമ്പോക്ക് കയ്യേറിയെന്നാണ് പരാതി. ദിലീപിന് വേണ്ടി സഹോദരൻ അനൂപ് വാങ്ങിയ ഭൂമി പിന്നീട് മറിച്ച് വിറ്റിരുന്നു. അനൂപാണ് സ്ഥലം നോക്കാൻ വന്നതെന്ന് അന്നത്തെ സ്ഥലയുടമയുടെ ബന്ധു ജോസ് പറഞ്ഞു. ഇവിടെ സർക്കാർ ഭൂമിയുണ്ടെന്നും ഇദ്ദേഹം സമ്മതിച്ചു. സെന്റിന് 70,000 രൂപ വച്ച് വാങ്ങിയെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.  അന്ന് കയ്യേറ്റങ്ങൾക്കെതിരെ നടപടി വന്നപ്പോൾ ദിലീപ് ഹൈക്കോടതിയിൽ നിന്ന് ഇടക്കാലഉത്തരവ് നേടി അത് തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here