ഗൂഗിള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു

0
98

സോഫ്റ്റ് വെയര്‍ ഭീമന്മാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഗൂഗിള്‍.

ക്ലൗഡ് ബിസിനസ് മേഖലയില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ഏറെ മുന്നേറിയതാണ് ഗൂഗിളിനെ ആശങ്കപ്പെടുത്തുന്നത്. ഇതാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുവാനുള്ള തീരുമാനത്തിലെത്താന്‍ കാരണം.

ലോകത്താകമാനം പത്ത് ക്ലൗഡ് കമ്യൂണിറ്റിയാണ് ഗൂഗിളിനുള്ളത്. ഈ വര്‍ഷം ഇന്ത്യയില്‍ ക്ലൗഡ് കമ്യൂണിറ്റി ആരംഭിക്കും. പുതിയ സെര്‍വറുകളും നെറ്റ്‌വര്‍ക്കുകളും, ഡാറ്റാ സെന്ററുകളും സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ 30 ബില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

ഇന്ത്യയിലെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച നിലവില്‍ 38 ശതമാനമാണ്. അത് ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനായി ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ കമ്പനിയുടെ ഭാഗമാക്കി കുതിപ്പിന് കരുത്ത് പകരുമെന്നും ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ തലവന്‍ മോഹിത് പാണ്ഡെ അറിയിച്ചു.

ഗൂഗിളിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എന്‍ജിനീയറിംഗ് ടീം, പ്രൊഫഷണല്‍ സര്‍വീസ്, നെറ്റ്‌വര്‍ക്ക് തുടങ്ങിയ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനുള്ള തയാറെടുപ്പിലാണ് ഗൂഗിളെന്നും പാണ്ഡെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here