ഗോവയിൽ ബീഫിന് ക്ഷാമം വരില്ല: പരീക്കർ

0
96

ഗോവയിൽ ബീഫിന് ക്ഷാമം വന്നാൽ കർണാടകയിൽ നിന്ന് ബീഫ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. സംസ്ഥാനത്ത് ബീഫിന്റെ ക്ഷാമം ഉണ്ടാവില്ല. ബെൽഗാമിൽ നിന്ന് ബീഫ് കൊണ്ടുവരാനും അത് പരിശോധിപ്പിച്ച ശേഷം സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പരീക്കർ നിയമസഭയിൽ അറിയിച്ചു.

സംസ്ഥാനത്തെ അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോപ്ലക്‌സിൽ ദിവസവും 2000 കിലോ ബീഫ് വിതരണം ചെയ്യുന്നുണ്ട്. ഇതിന് ശേഷം ആവശ്യമായി വരുന്ന ബീഫ് കർണാടകയിൽ നിന്ന് ഇറക്കുമതി ചെയ്യും പരീക്കർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തമാശയാണെന്നായിരുന്നു കോൺഗ്രസ് എംപി രാജീവ് ശുക്ലയുടെ പ്രതികണം.

LEAVE A REPLY

Please enter your comment!
Please enter your name here