ജമ്മുവില്‍ കരസേന ഓഫീസറെ ജവാന്‍ വെടിവെച്ചു കൊന്നു

0
94

ജമ്മുവില്‍ കരസേന ഓഫീസറെ ജവാന്‍ വെടിവെച്ചു കൊന്നു. ജമ്മുവിലെ ഉറി മേഖലയിലാണ് സംഭവം. രാഷ്ട്രീയ റൈഫിള്‍സ് 8 ലെ ഓഫീസറായ മേജര്‍ ശിക്കാര്‍ താപ്പയാണ് ജവാന്‍ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബുച്ചര്‍ പോസ്റ്റിലെ ഡ്യൂട്ടിക്കിടെയാണ് മേജര്‍ താപ്പയ്ക്ക് വെടിയേറ്റത്. ഓഫീസറും ജവാനും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കതിരേശന്‍ ഓഫീസര്‍ക്കെതിരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മരണത്തിലേക്ക് നയിച്ച തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം സൈന്യം ഇതുവരെ പുറത്തു വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here