പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇനി ബൊക്ക പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്കുള്ളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ ബൊക്കയ്ക്കു പകരം ഒരു പുഷ്പമോ, ഖാദി തൂവാലയോ അതുമല്ലെങ്കില്‍ ഒരു പുസ്തകമോ നല്കിയാല് മതിയാകും.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. ബൊക്കെ നല്‍കുന്നതിന് പകരം ഒരു പുസ്തകം നല്കി സ്വീകരിച്ചുകൂടേയെന്ന് ജൂണ്‍ 17ന് മോദി തന്നെ ചോദിച്ചിരുന്നു.
താന്‍ ഇത് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് പറയുന്നതാണെന്ന് മോദിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റില്ശശി തരൂര്‍ അഭിപ്രായപ്പെട്ടു.