തിരുവനന്തപുരം എംജി കോളേജില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എ.ബി.വി.പി അക്രമം

0
141

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്ക് പരിക്ക് ; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

തിരുവനന്തപുരം നഗരത്തിലെ എംജി കോളേജിലേക്ക് നടന്ന  എസ്‌എഫ്‌ഐപ്രകടനത്തിന് നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമം യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. എബിവിപി കോട്ടയായ എംജി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. എംജി കോളേജിന് അകത്ത് തമ്പടിച്ചിരുന്ന എബിവിപി പ്രവര്‍ത്തകര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം കല്ലെറിഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറും കുപ്പിയേറുമുണ്ടായി. പിന്നീട് കോളേജ് ക്യാമ്പസിലേക്ക് കടന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും ഏറ്റമുട്ടി.

സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി പ്രജിന്‍ ഷാജി അടക്കമുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രനേഡ് പ്രയോഗിച്ചിട്ടും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എംജി കോളേജിന് മുന്‍പില്‍ നിന്നും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള കൂടുതല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എംജി കോളേജിലേക്കെത്തുന്നുണ്ട്. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. എബിവിപി പ്രവര്‍ത്തകര്‍ കോളേജിനകത്തും തമ്ബടിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

തിരുവനന്തപുരം എംജി കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് രൂപീകരിക്കുന്നതിനെ എബിവിപിയും, യൂണിവേഴ്സിറ്റി കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരിക്കുന്നതിനെ എസ്‌എഫ്‌ഐയും എതിര്‍ത്തിരുന്നു. ഈ തര്‍ക്കമാണ് ഇരുവിഭാഗങ്ങളുടെ ശക്തി പ്രകടനത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴിവെച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ജില്ലയുടെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് എംജി കോളേജിലേക്കെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here