തെലുങ്കിലാണ് സ്ത്രീകൾക്ക് മാന്യത കിട്ടുന്നത്: നിത്യാമേനോൻ

0
103

സ്ത്രീകൾക്ക് മാന്യതയും ബഹുമാനവും തെലുങ്ക് സിനിമയും സിനിമാപ്രവർത്തകരും നൽകുന്നുണ്ടെന്ന് നടി നിത്യാമേമോൻ. മലയാളസിനിമയിൽ തുടക്കക്കാരായ യുവനടിമാരടക്കം ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ആക്ഷേപം ഉയർന്നുവന്ന സാഹചര്യത്തിൽ നിത്യയുടെ വാക്കുകൾ ശ്രദ്ധേയമാണ്.  തെലുങ്കിൽ നിന്ന് ഇന്നേ വരെ ഒരു അവഹേളനവും നിത്യയ്ക്ക് ഉണ്ടായിട്ടില്ല. കച്ചവട സിനിമകൾ മാത്രമേ തെലുങ്കർ ചെയ്യൂ. ആളുകളെ അംഗീകരിക്കാനും സ്വീകരിക്കാനും അവർക്ക് മടിയില്ലെന്നും താരം പറയുന്നു. നിർമാതാവ് സുരേഷ്‌കുമാറും സംവിധായകൻ രാജീവ് കുമാറും കഥ പറയാൻ വിളിച്ചപ്പോൾ മാനേജരോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞതിന് കുറേ വർഷം മുമ്പ് നിത്യയെ വിലക്കിയിരുന്നു. പക്ഷെ, അതൊന്നും നിലനിന്നില്ല.

ഇപ്പോൾ ആറ്റ്ലിയുടെ വിജയ് ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നിത്യാമേനോൻ. ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളാണ് നിത്യ. പൊതുവേ സൂപ്പർതാര ചിത്രങ്ങളിൽ നിത്യ അഭിനയിക്കാറില്ലെന്ന് ഇൻഡസ്ട്രിയിൽ സംസാരമുണ്ട്. എന്നാൽ തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ നീളവും സീനിന്റെ എണ്ണവും പ്രശ്നമല്ലെന്ന് താരം വ്യക്തമാക്കി. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്ന കഥാപാത്രമാവണം. ആ കഥാപാത്രത്തെ അനായാസം ഉൾക്കൊള്ളാനാവണം. നായികയാവണം എന്നൊന്നും നിർബന്ധമില്ല. അതുകൊണ്ട് മൂന്ന് നായികമാരുണ്ടായിട്ടും വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്.

വിജയ് വളരെ ശാന്തനാണെന്ന് നിത്യ പറയുന്നു. വിജയിയുടെയോ, സൂര്യയുടെയോ സിനിമകൾ ചെയ്യുമ്പോൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നിങ്ങൾ ഭാഗ്യവതിയാണെന്ന്. എന്നാൽ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് താരം പറഞ്ഞു. നായകൻ ആരുതന്നെയായാലും താൻ ചെയ്യുന്ന കഥാപാത്രം പ്രേക്ഷകർ അംഗീകരിക്കപ്പെടണം. അതാണ് നിത്യയുടെ പോളിസി. അതു തന്നെയാണ് തന്റെ പ്രൊഫഷണലിസമെന്നും താരം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here