ദിലീപിനെ ചോദ്യങ്ങളില്‍ കുരുക്കി പോലീസ്, നടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപെട്ടു

0
396

നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്.

നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണ് എബിന്‍‌ കസ്റ്റഡിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here