ദിലീപിനെ പിന്തുണച്ച് വീണ്ടും സക്കറിയ

0
197

നടൻ ദിലീപിനെ കോടതി വിധിക്കുന്നതിനു മുമ്പ്​ കുറ്റക്കാരനായി വിധിക്കരുതെന്ന അഭിപ്രായവുമായി എഴുത്തുകാരൻ സക്കറിയയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വീണ്ടും. ദിലീപിനെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നതിനെതിരെ സക്കറിയ മൂന്നു ദിവസം മുമ്പ്​ പോസ്​റ്റ്​ ചെയ്​ത അഭിപ്രായം ഒന്നുകൂടി ഉറപ്പിച്ചാണ്​ പുതിയ പോസ്​റ്റ്​.ഏതൊരു പൗരന്‍റെ കാര്യത്തിലുമെന്ന പോലെ ദിലീപി​ന്‍റെ കാര്യത്തിലും കോടതി തീർപ്പു കൽപ്പിക്കുംവരെ കുറ്റമാരോപിക്കപ്പെട്ട വ്യക്​തി നിരപരാധിയാണെന്ന സാർവലൗകികതത്വം ബാധകമാണെന്ന അഭിപ്രായമാണ്​ താൻ നേരത്തെ പ്രകടിപ്പിച്ചതെന്നും അതിനെ എതിർത്തവരാണ്​ കൂടുതലുമെന്നും ജനാധിപത്യമര്യാദകളെ മറക്കുകയും  മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അടിമകളാവുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണെന്നും സക്കറിയ പുതിയ പോസ്​റ്റിൽ പറയുന്നു.

ജനസേവകരായ നഴ്​സുമാരുടെ അവകാശസമരം സമർത്ഥമായാണ്​ ദിലീപ്​ വിഷയത്തിൽ ഒറ്റപ്പെടുത്തിയത്​. ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നം? പോലീസി​​െൻറ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം, – കൂട്ടഭ്രാന്തുകൾ ഇളകുമ്പോളും. ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ലെന്നും അവർക്കു സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന നല്ല കാര്യം ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുകയും ദിലീപിനെ എത്രയും വേഗം ശിക്ഷിക്കാൻ സഹായിക്കുകയുമാണെന്ന്​ പരിഹസിച്ചാണ്​ സക്കറിയ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here