ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളം ചാംപ്യന്മാർ; മെർലിൻ വേഗമേറിയ താരം

0
77

ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളം ഓവറോൾ ചാംപ്യന്മാർ. 159 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീടനേട്ടം. 110 പോയിന്റുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 11 സ്വർണവും 13 വെള്ളിയും 9 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. മീറ്റിന്റെ ആദ്യദിനം മുതൽ വ്യക്തമായ മുൻതൂക്കത്തോടെയായിരുന്നു കേരളത്തിന്റെ കുതിപ്പ്. അവസാന ദിനമായ ഇന്ന് മൂന്നു സ്വർണമാണ് കേരളം നേടിയത്.

മെർലിൻ കെ. ജോസഫ് വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 100 മീറ്ററിൽ മെർലിൻ സ്വർണം നേടി. 400 മീറ്ററിൽ അനിൽഡ തോമസിനാണ് സ്വർണം. കേരളത്തിന്റെ തന്നെ അനു രാഘവൻ വെങ്കലവും നേടി. വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്രയും പുരുഷന്മാരുടേതിൽ ജിൻസൺ ജോൺസനും വെള്ളി നേടി. പുരുഷന്മാരുടെ 4–400 മീറ്റർ റിലേയിലും വെള്ളി മെഡൽ കരസ്ഥമാക്കി. അതേസമയം, 4–400 മീറ്റർ റിലേയിൽ വനിതകൾ സ്വർണം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here