നടിയെ ആക്രമിച്ച സംഭവം: നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

0
98


നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടര്‍ന്നാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം പതിമൂന്ന് മണിക്കൂറാണ് നാദിര്‍ഷയെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ നിര്‍ണായകമായ പല തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിന്‍ലാലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here