പുരുഷനു പ്രസവാനുബന്ധ അവധി നല്‍കി കമ്പനി

0
73

കുഞ്ഞുണ്ടായാല്‍ സ്ത്രീക്കു നല്‍കുന്ന പ്രസവാവധി പോലെ തന്നെ പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കയാണ് മുബൈയിലെ ഒരു കമ്പനി. സെയില്‍സ് ഫോഴ്സ് എന്ന വിദേശ കമ്പനിയാണ് ഇത്തരത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുക. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്.

വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ അവധി നല്‍കുന്നത് സാധാരണയാണ്. ഇന്ത്യയില്‍ ഇത്രയും ദിവസത്തെ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. മൈക്രോസോഫ്റ്റ് ഈയിടെ പുരുഷന്മാര്‍ക്കുള്ള പ്രസവാനുബന്ധ അവധി ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു.

വര്‍ഷാദ്യം കമ്മിന്‍സ് ഇന്ത്യയും ഇതേരീതിയില്‍ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പല കമ്പനികളും ഈ രീതി പിന്‍തുടരുന്നത്.

”ജീവനക്കാരുടെ സന്തോഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അച്ഛനാകുക എന്നത് വലിയ കാര്യം. ശമ്പളം നല്‍കിക്കൊണ്ട് പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നത് നല്ല തീരുമാനമാണ്” – സെയില്‍സ് ഫോഴ്സ് എപ്ലോയീ സക്സസ് (ഇന്ത്യ) ഡയറക്ടര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here