പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച 19 കാരന്‍ ആത്മഹത്യ ചെയ്തു

0
123


പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ത്യശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശി വിനായകാണ് (19) ആത്മഹത്യ ചെയ്തത്.

ആത്മഹത്യ പോലീസ് മര്‍ദ്ദനം മൂലമാണ് എന്ന്  ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതി പോലീസ് പിടികൂടിയതാണെന്നും പറയപ്പെടുന്നു. കുറച്ചു ദിവസങ്ങളിലായി തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും മാല പിടിച്ചുപറി സംഭവങ്ങള്‍ കൂടി വന്ന സാഹചര്യത്തില്‍ പലയിടത്തും പോലീസ് മഫ്തിയില്‍ പരിശോധന നടത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here