ആഡംബര കാർ നിർമ്മാതാക്കളായ ഡെയിംലെർ 30 ലക്ഷത്തിലധികം മേഴ്സിഡസ് ബെൻസ് കാർ തിരിച്ചു വിളിക്കുന്നു. പുക നിയന്ത്രണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കാറുകൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം. യൂറോപ്പിലാണ് കൂടുതൽ കാറുകൾ തിരിച്ചു വിളിക്കാൻ തയ്യാറായിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ഡീസൽ കാറുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഇന്റർ നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പുതിയ നടപടിയിലൂടെ 255.5 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കമ്പനി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.