മമ്മൂട്ടിയുടെ ഒപ്പമെത്തി സന്തോഷ് പണ്ഡിറ്റിന്റെ നേരം തെളിഞ്ഞു

0
249
തിരുവനന്തപുരം: മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതോടെ സന്തോഷ് പണ്ഡിറ്റിന്റെ സമയം തെളിഞ്ഞു. തമിഴില്‍ നിന്ന് താരത്തിന് ഓഫറുകള്‍ വന്നു. മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പറക്കും. അതിന് ശേഷമേ സ്വന്തം സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ എന്ന് പണ്ഡിറ്റ് വ്യക്തമാക്കി. അതേസമയം മമ്മൂട്ടിക്ക് ഒരു നടനോട് താല്‍പര്യം തോന്നിയാല്‍ അദ്ദേഹത്തിന്റെ നാലഞ്ച് സിനിമകളിലെങ്കിലും ഒരുമിച്ച് അഭിനയിക്കാന്‍ കഴിയും. മനോജ് കെ.ജയന്‍ മുതല്‍ പാഷാണം ഷാജി വരെയുള്ളവരുടെ അനുഭവം അതാണ്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കോഴിക്കോട്ട് നടക്കുകയാണ്. ചിത്രത്തില്‍ പണ്ഡിറ്റിനെ മൊട്ടയടിപ്പിക്കാന്‍ സംവിധായകന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാലുമഹേന്ദ്രയുടെ യാത്രയിലും ജോഷിയുടെ നിറക്കൂട്ടിലും തല മൊട്ടയടിച്ച് മമ്മൂട്ടി തിളങ്ങിയതാണ്. ആ സ്ഥിതിക്ക് ഒരു മമ്മൂട്ടി പടത്തില്‍ ഞാന്‍ മൊട്ടയടിച്ച് അഭിനയിച്ച് അദ്ദേഹത്തെ ചെറുതാക്കണോ എന്ന് ചോദിച്ച് പണ്ഡിറ്റ് രക്ഷപെട്ടു. ഇങ്ങിനെയൊക്കെയുള്ള സൂത്രങ്ങളാണ് താരം പലയിടത്തും രക്ഷപെടാന്‍ പ്രയോഗിക്കുന്നത്.
മമ്മൂട്ടിക്ക് പുറമേ മുകേഷിനൊപ്പവും പണ്ഡിറ്റ് അഭിനയിച്ചു. ആദ്യ ടേക്ക് തന്നെ ഒകെയാക്കി. മമ്മൂട്ടി നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പണ്ഡിറ്റിന്റെ ആത്മവിശ്വാസം കൂടും. സെല്‍ഫിയെടുത്ത് ആ സര്‍ട്ടിഫിക്കറ്റ് ലോകം മുഴുവന്‍ അറിയിക്കണമെന്ന് താരത്തിന് ആഗ്രമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി മുളയിലേ നുള്ളിക്കളഞ്ഞു. മലയാളത്തിലെ പല പ്രമുഖ സംവിധായകരുടെയും പുതിയ സിനിമകളില്‍ പണ്ഡിറ്റിന് വേഷമുണ്ടെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here