മായാവതി എം.പി സ്ഥാനം രാജിവെച്ചു

0
101


ബി.എസ്.പി നേതാവ് മായാവതി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ദലിതര്‍ക്ക് നേരെയുള്ള അക്രമം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

രാജ്യസഭയില്‍ ശഹാറന്‍പുരിലെ ദലിത്-താക്കൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് മായാവതി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും മായാവതി ഭീഷണി മുഴക്കി.

‘ഇപ്പോള്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ നിമിഷം തന്നെ ഞാന്‍ രാജിവെക്കും.’ മായാവതി പറഞ്ഞു. എന്നാല്‍ വിശദമായ സംഭാഷണം അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സഭ വിട്ട മായാവതി രാജി വെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here