എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി എം. വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനവും പാര്‍ട്ടിസ്ഥാനവും രാജിവെച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
കൂടാതെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ പദവി അടക്കമുള്ള സ്ഥാനങ്ങളും നായിഡു രാജിവെച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയായി മത്സരിക്കുന്ന ആള് ഒരു പാര്‍ട്ടിയുടെ ആളായി നില്‍ക്കുന്നത് ശരിയല്ലെന്നും താന്‍ ബി.ജെ.പിയുടെ ഭാഗമല്ലെന്നും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര നഗരവികസന, വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പുകളുടെ ചുമതലകളില്‍ നിന്നാണ് നായിഡു രാജി സമര്‍പ്പിച്ചത്. വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പിന്റെ അധികചുമതല സ്മ്യതി ഇറാനിക്കാണ് നല്‍കുക. നഗരവികസന വകുപ്പ് ഖനിമന്ത്രിയായ നരേന്ദ്ര സിങിനു കൈമാറും.
ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി.