സദാചാരഗുണ്ടാക്രമണം; 3 യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റില്‍

0
152


കുടുംബസുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്തുലീഗ് നേതാക്കള്‍ പൊലിസ് പിടിയില്‍. ഇരിട്ടി അയ്യങ്കുന്ന് അങ്ങാടിക്കടവ് സ്വദേശിയും കുറുമാത്തൂരില്‍ ജെസിബി ഓപ്പറേറ്ററുമായ നടുവിലെപാട്ട് ഹൗസില്‍ ബി പ്രസാദ് മോന്‍ (29) ആണ് ആക്രമണത്തിനിരയായത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഞാറ്റുവയലിലെ ഉമ്മര്‍കുട്ടിലുടെ മകനും യൂത്ത്‌ലീഗ് മുനിസിപ്പല്‍ ട്രഷര്‍ ചുള്ളിയോടന്‍ അഷ്‌റഫ് എന്ന ബപ്പു അഷ്‌റഫ് (36), യൂത്തുലീഗ് മുനിസിപ്പല്‍ ജോ സെക്രട്ടറിയും സലാമത്ത് നഗറിലെ അബ്ദുറഹിമാന്റെ മകനുമായ ബൈത്തൂല്‍ മുനീര്‍ മന്‍സില്‍ അബ്ദുള്‍മുനീര്‍ (28), ഹസന്റെ മകന്‍ നീളം ഫൈസല്‍ എന്ന സി പി ഫൈസല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ (ഇന്ന്)ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

തളിപ്പറമ്ബ് താലൂക്ക് ആശുപത്രിക്കുമുന്നിലാണ് ഞായറാഴ്ച ഉച്ചയോടെ പ്രസാദ് മോന്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായത്. കൈയില്‍ ചരട് കെട്ടി അന്യമതസ്ഥയായ പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രസാദിനെ അള്ളാംകുളം റോഡിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്തതായും പരാതിയുണ്ട്.കൂടാതെ പ്രസാദിന്റെ ഫോട്ടോയും പ്രതികള്‍ ബലമായി പകര്‍ത്തി.ഈ ഫോട്ടോയുള്‍പ്പെടുത്തി അന്യമതസ്ഥരായ പെണ്‍കുട്ടികളെ വലവീശുന്ന ആര്‍എസ്എസ് വര്‍ഗീയവാദിയെന്നതടക്കം ഒമ്ബതുമിനുട്ട് ദൈര്‍ഘ്യമുള്ള പ്രകോപനപരവമായ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികള്‍ നടത്തുന്നത്.

മതസ്പര്‍ദ ഉണ്ടാക്കുന്ന രീതിയില്‍ സംഭവം വിവരിച്ചുകൊണ്ട് വാട്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചത് മുഖ്യപ്രതിയായ പുട്ട് ആബിദാണത്രെ. താഴെചൊറുക്കളയിലെ കുടുംബസുഹൃത്തും വിവാഹിതയുമായ യുവതിയോട് സംസാരിച്ചതിനായിരുന്നു ആക്രമണം.യുവതിയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് താലൂക്ക് ആശുപത്രിയില്‍ നിന്നെടുത്ത ഒ പി ചീട്ട് കൈമാറാനാണ് പ്രസാദ് മോന്‍ യുവതിയെ കാത്തുനിന്നത്. ഈ സമയം ഹജ്ജ്പരിശോധനാക്യാമ്ബുമായി ബന്ധപ്പെട്ട് പ്രതികളും ആശുപതിയിലുണ്ടായിരുന്നു. ഒപി ചീട്ട് കൈമാറി യുവതിയോട് സംസാരിക്കുമ്ബാള്‍ പുട്ട് ആബിദിന്റെ നേതൃത്വത്തിലെത്തിയസംഘം പ്രസാദ്‌മോനെ കൈയ്യേറ്റം ചെയ്തു.

അക്രമിസംഘം വിളിപ്പിച്ചതനുസരിച്ച് എത്തിയ യുവതിയുടെ പിതാവ് തങ്ങള്‍ കുടുംബസുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിയതോടെ യുവതിയെ അദേഹത്തിനൊപ്പം പറഞ്ഞയച്ചു.തുടര്‍ന്നാണ് പ്രസാദ്‌മോനെ അള്ളാംകുളം റോഡിലേക്ക് പിടിച്ചുകൊണ്ടുപോയി ആക്രമിച്ചത്. ബോധപൂര്‍വ്വം മതസ്പര്‍ദയും ലഹളയുമുണ്ടാക്കാന്‍ ശ്രമിച്ചതിനും കവര്‍ച്ചയ്ക്കും പോലീസ് കേസെടുത്തു. മുഖ്യപ്രതി ആബിദ് ഒളിവിലാണ്. തളിപ്പറമ്ബില്‍ ഡിവൈഎസ്പി മാരായ പി പി സദാനന്ദന്‍, കെ പ്രകാശന്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ചതും സദാചാര ഗുണ്ടാ ആക്രമണവുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആബിദ്.ഏപ്രില്‍ നാലിന് മന്ന ജങ്ക്ഷനില്‍ സഹപാഠിായ മുസ്ലിം പെണ്‍കുട്ടിയോട് സംസാരിച്ചതിന് തളിപ്പറമ്ബ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ഥിയായ ആലക്കോട്ടെ ലാല്‍ജിത്ത് കെ സുരേഷിനെ (19) സദാചാരഗുണ്ടാസംഘം തട്ടികൊണ്ടുപോയി നിഷ്ഠൂരമായി മര്‍ദ്ദിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here