സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

0
109


വിവാദ ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിർ നായികിന്റെ പാസ്‌പോർട്ട് റദ്ദാക്കി. എൻ.െഎ.എ, എൻഫോഴ്‌സ്‌മെൻറ് (ഇ.ഡി) പ്രത്യേക കോടതികൾ ആവർത്തിച്ച് സമൻസയച്ചിട്ടും ഹാജറാകാതെ വിദേശത്ത് കഴിയുന്നതിനെ തുടർന്നാണിത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്ന് മുംബൈ റീജനൽ പാസ്‌പോർട്ട് ഓഫിസാണ് റദ്ദാക്കിയത്. സാകിർ നായികി!!െൻറ പാസ്‌പോർട്ട് റദ്ദാക്കണമെന്ന് എൻ.ഐ.എ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. മതസ്പർധ വളർത്തൽ, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിലാണ് സാകിർ നായികിനെതിരെ എൻ.െഎ.എയും ഇ.ഡിയും അന്വേഷണം നടത്തുന്നത്. ഇദ്ദേഹത്തിന്‍റെ സ്ഥാപനമായ ഇസ്ലാമിക് റിസർച് സെൻറർ കേന്ദ്രം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here