സുനില്‍കുമാര്‍ വെല്ലുവിളിക്കുന്നു, ദിലീപുമായുള്ള ഭൂമിയിടപാട് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം’

0
161

നടന്‍ ദിലീപ് ഡി സിനിമാസിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍ നടപടിയെടുക്കാതിരിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍. ദിലീപിന്റെ ഭൂമിയിടപാടില്‍ താന്‍ ഇടപെട്ടിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു. താന്‍ ഇടപെട്ടെന്ന് ആരോപിച്ച കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ചാനലില്‍ ആണ്  മന്ത്രിയുടെ പ്രതികരണം. കയ്യേറ്റഭൂമിയാണെന്ന ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ ഇടപെട്ടത് ഒരു സിപിഐ മന്ത്രിയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിയുടെ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നിട്ടുണ്ട്. മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് ക്ഷേത്രത്തിനു കൈമാറിയ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങള്‍ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here