98 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി പാലക്കാട് 10 പേര്‍ പിടിയില്‍

0
98

98 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി പത്തുപേര്‍ പാലക്കാട് പിടിയില്‍. കോയമ്പത്തൂരില്‍നിന്ന് വാഹനത്തില്‍ പണം കടത്തുന്നതിനിടെയാണ് ഇവരെ പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയത്. അസാധുവാക്കിയ ഒരു കോടി രൂപയ്ക്കു 18 ലക്ഷം നല്‍കാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പുനടത്തിയത്. ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിജോ (34), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (47), അത്താണി സ്വദേശി മണി (54) പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശികളായ സക്കീര്‍ (30), ബാലസുബ്രഹ്മണ്യം (25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ സന്തോഷ് കുമാര്‍ (28). യാസര്‍ (30), മനോജ് കുമാര്‍ (37), അബ്ബാസ് (37) എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here