കണ്ണൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു

0
100

കണ്ണൂരില്‍ മൂന്നു ദിവസമായി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഉത്തരവ് മരവിപ്പിക്കാന്‍ കളക്ടര്‍ തയ്യാറായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. കൂടാതെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കേതിരെ യാതൊരു നടപടികള്‍ സ്വീകരിക്കില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാരുടെ പണിമുടക്ക് നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉറപ്പാക്കണമെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്.

നഴ്‌സുമാരുടെ സമരം നേരിടുന്നതിനുവേണ്ടി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ജോലിക്കു കയറണമെന്നു കളക്ടര്‍ ഞായറാഴ്ചയാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ പഠിപ്പുമുടക്കി സമരം നടത്തി വരികയായിരുന്നു. അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം.

അതേസമയം പൊതുതാത്പര്യം മുന്‍നിറുത്തിയാണ് ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here